കൊല്ലം: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം അലവൻസ് ഉടൻ നൽകണമെന്ന് മാനേജേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അസോ. ജില്ലാ സമ്മേളനം 24, 25 തീയതികളിൽ കൊല്ലത്ത് നടക്കും. ആശ്രാമം സ്മാൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം 25ന് രാവിലെ 9ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കൊല്ലം മർച്ചന്റ്സ് അസോ. ഹാളിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മുരളി കൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.വി.ഉല്ലാസ് രാജ്, ഭാരവാഹികളായ ജെ.ഗോപകുമാർ, ജി.മനോഹരൻ നായർ, കെ.ബി.ലക്ഷ്മി കൃഷ്ണ, അനിൽ തടിക്കാട്, എ.എൽ.ഷിഹാബ്, എ.എസ്.അൻസാരി, പി.എസ്.വിലാസ്, പി.തങ്കച്ചൻ, എസ്.രമേഷ് കുമാർ, വി.കെ.രാജീവ്, സി.ആർ.രാധാകൃഷ്ണപിള്ള, ആർ.രഞ്ജിത്ത് ബാബു, എ.എം.ഹാഷിം, ഗീതാകൃഷ്ണൻ ഒറ്റക്കൽ തുടങ്ങിയവർ സംസാരിച്ചു.
മണി കൊല്ലം (രക്ഷാധികാരി), കല്ലട ഗിരീഷ് (ചെയർമാൻ), വി.വി.ഉല്ലാസ് രാജ് (ജന. കൺവീനർ) എന്നിവർ ഭാരവാഹികളായി 51 സ്വാഗത സംഘം രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |