SignIn
Kerala Kaumudi Online
Friday, 23 October 2026 4.39 AM IST

കർഷകർക്ക് സോയിൽ ഹെൽത്ത് കാർഡ്

കൊ​ല്ലം: മ​ണ്ണി​ന്റെ ഘ​ട​ന​യും ജൈ​വാം​ശ​വു​മെ​ല്ലാം ശാ​സ്​ത്രീ​യ​മാ​യി പ​രി​ശോ​ധി​ച്ച് അ​നു​യോ​ജ്യ​മാ​യ കൃ​ഷി ചെ​യ്യാ​നും ആ​വ​ശ്യ​ത്തി​ന് വ​ള​പ്ര​യോ​ഗം ന​ട​ത്താ​നും കർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന സോ​യിൽ ഹെൽ​ത്ത് കാർ​ഡു​ക​ളു​ടെ വി​ത​ര​ണ​ത്തി​ന് ജി​ല്ല​യിൽ തു​ട​ക്കം. നാ​ഷ​ണൽ മി​ഷൻ ഓൺ സ​സ്റ്റെയി​ന​ബിൾ അ​ഗ്രി​ക്കൾ​ച്ചർ പ​ദ്ധ​തി പ്ര​കാ​രം കാർ​ഷി​ക വി​ക​സ​ന ​കർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാർ​ഡു​കൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ജി​ല്ല​യിൽ ഇതുവരെ 5,800 മ​ണ്ണ് സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​തിൽ 5,150 സാ​മ്പി​ളു​ക​ളു​ടെ ഹെൽ​ത്ത് കാർ​ഡു​കൾ വി​ത​ര​ണ​ത്തി​ന് ത​യ്യാ​റാ​യി.
ആ​ദ്യ​ഘ​ട്ട വി​ത​ര​ണോ​ദ്​ഘാ​ട​നം ജി​ല്ലാ ക​ളക്ടർ എൻ.ദേ​വി​ദാ​സ് നിർ​വ​ഹി​ച്ചു. ജി​ല്ലാ മ​ണ്ണ് പ​രി​ശോ​ധ​നാ ലാ​ബി​ന് ല​ഭി​ച്ച നാ​ഷ​ണൽ അ​ക്ര​ഡി​റ്റേ​ഷൻ ബോർ​ഡ് ഫോർ ടെ​സ്റ്റിംഗ് ആൻ​ഡ് കാ​ലി​ബ്രേ​ഷൻ ല​ബോ​റ​ട്ട​റീ​സി​ന്റെ (എൻ.എ.ബി.എൽ) സർ​ട്ടി​ഫി​ക്ക​റ്റി​ന്റെ പ്ര​കാ​ശ​ന​വും നിർ​വ​ഹി​ച്ചു. പ്രിൻ​സി​പ്പൽ കൃ​ഷി ഓ​ഫീ​സർ രാ​ജേ​ഷ് അ​ദ്ധ്യ​ക്ഷ​നാ​യി. 'ആ​ത്മ' പ്രോ​ജ​ക്ട് ഡ​യ​റ​ക്ടർ ഗീ​ത, അ​സി. സോ​യിൽ കെ​മി​സ്റ്റ് ഹ​രീ​ഷ് എ​ന്നി​വർ സം​സാ​രി​ച്ചു. സ​ദാ​ന​ന്ദ​പു​രം എ​ഫ്.എ​സ്.ആർ.എ​സി​ലെ ഡോ. ര​ഞ്​ജൻ ബോ​ധ​വ​ത്​ക​ര​ണ ക്ലാ​സെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL