SignIn
Kerala Kaumudi Online
Friday, 23 October 2026 7.01 AM IST

അപകടത്തിൽ മരിച്ച നാടക നടിമാരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങ്

mahesh
കണ്ണൂർ കേളകത്തുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ നാടക നടിമാരായ ജെസിമോഹൻ, അഞ്ജലി ഉല്ലാസ് എന്നിവരുടെ കുടുംബങ്ങൾക്കുള്ള സഹായ ധനം സി.ആർ.മഹേഷ് എം.എൽ.എ വിതരണം ചെയ്യുന്നു

ഓച്ചിറ: നാടക അവതരണത്തിനായി കണ്ണൂരിലേക്ക് പോകുമ്പോൾ വാഹനാപകടത്തിൽ മരിച്ച കായംകുളം ദേവ കമ്മ്യൂണിക്കേഷൻസിലെ നടിമാരായ ജെസി മോഹൻ, അഞ്ജലി ഉല്ലാസ് എന്നിവരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി നാടക പ്രവർത്തകരുടെ കൂട്ടായ്മ . മരണമടഞ്ഞവരുടെ കുടുംബങ്ങളെയും പരിക്കുപറ്റി ചികിത്സയിലായിരുന്നവരെയും സഹായിക്കുന്നതിനായി സി.ആർ.മഹേഷ് എം.എൽ.എ മുഖ്യ രക്ഷാധികാരിയും സന്ധ്യ രാജേന്ദ്രൻ, പയ്യന്നൂർ മുരളി എന്നിവർ രക്ഷാധികാരികളും വത്സൻ നിസരി ചെയർമാനുമായി രൂപീകരിക്കപ്പെട്ട
'സേവ് ദ ടീം ദേവ' യുടെ ആഭിമുഖ്യത്തിൽ പ്രൊഫഷണൽ ഗ്രാമചേമ്പർ, ഡി.എ.എ.എം, അണിയറക്കൂട്ടം, അരങ്ങും അണിയറയും, ഡ്രാമ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ എന്നീ സംഘടനകളുടെ സഹകരണത്തോടെ സമാഹരിച്ച 10 ലക്ഷം രൂപ കായംകുളം കെ.പി.എ.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി.ആർ.മഹേഷ് എം.എൽ.എ വിതരണം ചെയ്തു. കരിവെള്ളൂർ മുരളി സമ്മേളനം ഉദ്ഘാടനം ചെയ്തു.തുടർന്ന് ദേവ കമ്മ്യൂണിക്കേഷൻസിന്റെ വനിത മെസ് നാടകം അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL