പുനലൂർ: വിളക്കുവെട്ടം ശ്രീനാരായണ പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേത്വതൃത്തിൽ എം.ടി.വാസുദേവൻ നായർ അനുസ്മരണ സമ്മേളനം നാളെ വൈകിട്ട് 3ന് നടക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻും എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റുമായ എ.ജെ.പ്രദീപ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ലൈബ്രറി കമ്മിറ്റി പ്രസിഡന്റും എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗവുമായ സന്തോഷ് ജി.നാഥ് അദ്ധ്യക്ഷനാകും. യുവ കവയിത്രി ബൃന്ദ പുനലൂർ, കവി സി.ബി.വിജയകുമാർ, രാജൻ താന്നിക്കൽ, കാർട്ടൂണിസ്റ്റ് അലക്സ് മണ്ണൂർ, അനിൽ പന്തപ്ലാവ്, മുൻ വാർഡ് കൗൺസിലർ സുഭാഷ് ജി.നാഥ്, തൊളിക്കോട് ഗവ.എൽ.പി.സ്കൂൾ പ്രഥമാദ്ധ്യാപകൻ കെ.ജി.എബ്രഹാം, എസ്.അനിൽകുമാർ, എം.ജയൻ, എസ്.കുമാർ തുടങ്ങിയവർ സംസാരിക്കും. ലൈബ്രറി കമ്മിറ്റി സെക്രട്ടറി കെ.കെ.ബാബു സ്വാഗതവും ദീപ്തി രാജീവ് നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |