
പോരുവഴി: കെ.എസ്.ടി.എ 34-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 14,15,16 തീയതികളിൽ കോഴിക്കോട് നടക്കുന്നതിന്റെ ഭാഗമായി നടക്കുന്ന കൊല്ലം ജില്ലാ സമ്മേളനത്തിനോടനുബന്ധമായി ചക്കുവള്ളിയിൽ വിദ്യാഭ്യാസ സെമിനാർ നടത്തി. സി.പി.എം പോരുവഴി പടിഞ്ഞാറ് ലോക്കൽ സെക്രട്ടറി പി.നിഷാദ് അദ്ധ്യക്ഷനായി. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.രാജേഷ് പുതുക്കാട് സെമിനാറിന്റെ വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് വി.ആർ.അജു, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ജി.കെ.ഹരികുമാർ, സംസ്ഥാന കമ്മിറ്റി അംഗം ആർ.ബി.ഷൈലേഷ് കുമാർ, ജില്ലാ സെക്രട്ടറി ബി.സജീവ്, ജില്ലാ പ്രസിഡന്റ് കെ.എൻ. മധു കുമാർ, സന്തോഷ് കുമാർ, എസ്.രഘുനാഥൻ പിള്ള, കെ.ഒ. ദീപക് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |