SignIn
Kerala Kaumudi Online
Friday, 23 October 2026 4.57 PM IST

എ.ബി.സി പദ്ധതി പാളി: തെരുവിൽ കടിച്ചുകീറി തെരുവ് നായ്ക്കൾ

dog

കൊ​ല്ലം: തെ​രു​വുനാ​യ ശല്യം രൂക്ഷമാകുമ്പോഴും ജി​ല്ല​യി​ൽ തെരുവുനായ നിയന്ത്രണ പദ്ധതികളിൽ മെല്ലെപ്പോക്ക്. കഴിഞ്ഞ മാസം മുത്തച്ഛനോടൊപ്പം നടക്കവേ നെടുമ്പനയിൽ തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്കേറ്റതുൾപ്പടെ നി​ര​വ​ധി ആ​ക്ര​മ​ണങ്ങളാ​ണ് ജി​ല്ല​യി​ൽ റിപ്പോർട്ട് ചെയ്യുന്നത്.

പലപ്പോഴും കൂട്ടത്തോടെ തമ്പടിക്കുന്ന ഇവ ഗതാഗതത്തിനും തടസം സൃഷ്ടിക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ അപകടത്തിലാക്കുന്നതും പതിവാണ്. പ്രഭാത സവാരിക്കാർ, വ്യാ​പാ​രി​ക​ൾ, പ​ത്ര​വി​ത​ര​ണ​ക്കാ​ർ, വി​ദ്യാ​ർ​ത്ഥി​ക​ൾ,​കാൽനട യാത്രക്കാർ എ​ന്നി​വ​രാണ് പ്രധാനമായും ഇവയുടെ ആക്രമണത്തിന് ഇരയാകുന്നത്. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലും തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​ണ്.

നിലവിൽ പഞ്ചായത്ത്​ അടിസ്ഥാനത്തിൽ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിന് കീഴിലും പുന്തലത്താഴത്തുമാണ്​ തെരുവുനായകളെ വന്ധ്യം കരിക്കാനുള്ള ​എ.ബി.സി സെന്റർ പ്രവർത്തിക്കുന്നത്​​. കൂടാതെ അ​ഞ്ചാ​ലും​മൂ​ട്​ എ.​ബി.​സി കേ​ന്ദ്ര​മു​ള്ള കോ​ർ​പ്പ​റേ​ഷ​ൻ മാ​ത്ര​മാ​ണ്​ ഇ​പ്പോ​ഴും വ​ന്ധ്യം​ക​ര​ണ പ​ദ്ധ​തി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​ത്. ജില്ലയിൽ ഈ മൂന്ന് കേന്ദ്രങ്ങളൊഴികെ കിഴക്കൻ മേഖലയിൽ നിൽവിൽ പദ്ധതി പ്രവർത്തിക്കുന്നില്ല. അടുത്ത മാസത്തോടെ കൊറ്റങ്കര പഞ്ചായത്തിന് കീഴിൽ എ.​ബി.​സി കേ​ന്ദ്രം പ്രവർത്തനം ആരംഭിക്കും. ഇളമ്പള്ളൂർ, പുന്തലത്താഴം എന്നീ എ.ബി.സി സെന്ററുകളുടെ പ്രവർത്തനശേഷി അഞ്ചു വീതമാണ്. ടെണ്ടർ നടപടികൾ പൂർത്തിയായി സെപ്തംബറോടെ നിലവിൽ വരുമെന്ന് കരുതുന്ന കുരിയോട്ടുമല സെന്ററിന്റെ പ്രവർത്തനശേഷി പത്താണ്. കൂടാതെ ഓച്ചിറ, തഴവ പഞ്ചായത്തുകൾ സംയുക്തമായി 90 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന എ.ബി.സി സെന്റർ ഈ വർഷം തന്നെ നിലവിൽ വരുമെന്നാണ് കരുതുന്നത്. എ.​ബി.​സി സെ​ന്ററി​ൽ എ.​സി, അ​ടു​ക്ക​ള, പാ​ച​ക​ക്കാ​ർ, ടോയ്‌ലെറ്റ് തു​ട​ങ്ങി​യ​വ വേ​ണ​മെ​ന്ന ആ​വ​ശ്യം ക​ർ​ശ​ന​മാ​ണ്. ഇ​വ​ക്ക്​ ഫ​ണ്ടി​ല്ലാ​ത്ത​തി​നാ​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ തയ്യാ​റാ​കു​ന്നി​ല്ല. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ തു​റ​ന്ന​തി​നാ​ൽ നി​ര​വ​ധി​യി​ട​ങ്ങ​ളി​ലെ സെ​ന്റ​ർ പൂ​ട്ടേ​ണ്ടതായും വ​ന്നു. ജ​ന​വാ​സ​മി​ല്ലാ​ത്ത സ്ഥ​ലം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തും വെ​ല്ലു​വി​ളി​യാ​ണ്.

നഗരത്തിലും രക്ഷയില്ല

ന​ഗ​ര​ത്തി​ൽ ആ​ശ്രാ​മം, ചി​ന്ന​ക്ക​ട, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം, കെ.​എ​സ്.​ആ​ർ.​ടി.​സി പ​രി​സ​രം, ക്യു.​എ​.സി റോ​ഡ്, ക​ട​പ്പാ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം നാ​യ്ക്ക​ൾ വി​ഹ​രി​ക്കു​ക​യാ​ണ്. ചവറ, പുനലൂർ, ചീരങ്കാവ്, ഭരണിക്കാവ്, ശാസ്താംകോട്ട തുടങ്ങി ജില്ലയിൽ പലയിടത്തും​ തെരുവുനായ ശല്യം രൂക്ഷമാണ്.

​

നായകൾക്ക് പ്രിയം

റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മുകൾ, ബസ്​ സ്റ്റാൻഡുകൾ, ബസ്​ സ്​റ്റോപ്പുകൾ, മാർക്കറ്റുകൾ എന്നിവയാണ് നാ​യ്ക്ക​ളുടെ വിഹാര കേന്ദ്രങ്ങൾ.

എ.ബി.സി സെന്ററുകൾ സ്ഥാപിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതാണ് പ്രധാന പ്രശ്നം. ആദിച്ചനല്ലൂരിൽ ഒരു ഏക്കറോളം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അടുത്ത വർഷത്തോടെ 10 എ.ബി.സി സെന്ററുകൾ നിലവിൽ വരുമെന്നാണ് കരുതുന്നത്.

പി.കെ. ഗോപൻ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL