SignIn
Kerala Kaumudi Online
Friday, 23 October 2026 6.42 PM IST

ഉത്സവ ആനയെഴുന്നെള്ളത്തിന് പ്രത്യേക മാനദണ്ഡങ്ങൾ

കൊ​ല്ലം: ജി​ല്ല​യിൽ ഉ​ത്സ​വ​ങ്ങൾ​ക്ക് ആ​ന​യെ​ഴു​ന്നെ​ള്ളി​പ്പി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം മാ​ന​ദ​ണ്ഡ​ങ്ങൾ പു​റ​ത്തി​റ​ക്കി. ഉ​ത്സ​വ സീ​സ​ണിൽ നാ​ട്ടാ​ന​കൾ തു​ടർ​ച്ച​യാ​യി ഇ​ട​ഞ്ഞോ​ടി പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തിൽ അ​ഡീ​ഷ​ണൽ ഡി​സ്​ട്രി​ക്ട് മ​ജി​സ്‌​ട്രേ​റ്റ്, ദേ​വ​സ്വം ഭാ​ര​വാ​ഹി​കൾ, ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​കൾ, പൊ​ലീ​സ്, റ​വ​ന്യൂ, മൃ​ഗ​സം​ര​ക്ഷ​ണം തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഉ​ത്സ​വ​ങ്ങ​ളു​ടെ മേൽ​നോ​ട്ട സ​മി​തി​യി​ലു​ണ്ടാ​വു​ക. അ​ഞ്ചിൽ കൂ​ടു​തൽ ആ​ന​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തു​ന്ന ഉ​ത്സ​വ​ങ്ങൾ​ക്ക് മുൻ​കൂർ അ​നു​മ​തി വാ​ങ്ങ​ണം. ആ​ന​ക​ളെ എ​ലി​ഫന്റ് സ്​ക്വാ​ഡി​ന്റെ കർ​ശ​ന പ​രി​ശോ​ധ​നയ്​ക്ക് വി​ധേ​യ​മാ​ക്ക​ണം. പ​ങ്കെ​ടു​ക്കു​ന്ന ആ​ന​ക​ളു​ടെ എ​ണ്ണ​വും വി​വ​ര​ങ്ങ​ളും ജി​ല്ലാ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യിൽ മുൻ​കൂ​ട്ടി ര​ജി​സ്റ്റർ ചെ​യ്യ​ണം.

ആ​ന​ക​ളു​ടെ പൂർ​വ​ച​രി​ത്രം പ​രി​ശോ​ധി​ച്ച് മാ​ത്ര​മേ എ​ഴു​ന്ന​ള്ളി​പ്പിൽ പ​ങ്കെ​ടു​പ്പി​ക്കാ​നു​ള്ള യോ​ഗ്യ​ത നീ​രു​മാ​നി​ക്കൂ. ആ​ന​യ്ക്കും പാ​പ്പാ​നും സ​ഹാ​യി​ക്കും പൊ​തു​ജ​ന​ങ്ങൾ​ക്കും മ​തി​യാ​യ സു​ര​ക്ഷ ഉ​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​കൾ ഉ​റ​പ്പുവ​രു​ത്ത​ണം. രോ​ഗാ​വ​സ്ഥ​യി​ലു​ള്ള​തും ഗർ​ഭി​ണി​ക​ളും പ്രാ​യാ​ധി​ക്യം വ​ന്നി​ട്ടു​ള്ള​തും പ​രി​ക്കേ​റ്റ​തു​മാ​യ ആ​ന​ക​ളെ ഉ​ത്സ​വ ആ​ഘോ​ഷ​ങ്ങ​ളിൽ പ​ങ്കെ​ടു​പ്പി​ക്കാൻ അ​നു​വ​ദി​ക്കി​ല്ല. ആ​ന​ക​ളിൽ ​നി​ന്ന് മൂ​ന്ന് മീ​റ്റർ അ​ക​ല​ത്തിൽ മാ​ത്രം കാ​ഴ്​ച​ക്കാർ നിൽ​ക്ക​ണം. ഒ​ന്നാം പാ​പ്പാൻ ആ​ന​യു​ടെ മു​ന്നിൽ നിർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​ക​ണം. ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യിൽ ആ​ന​യു​ടെ ശ​രീ​രം ന​ന​ക്കേ​ണ്ട​തും നിൽ​ക്കാൻ ന​ന​ഞ്ഞ പ്ര​ത​ലം ഒ​രു​ക്കേ​ണ്ട​തു​മാ​ണ്. മ​തി​യാ​യ തീ​റ്റ​യും വെ​ള്ള​വും വി​ശ്ര​മ​വും ആ​ന​കൾ​ക്ക് നൽ​കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

പാപ്പാൻ മദ്യപിച്ചാൽ പിടിവീഴും
പ​പ്പാ​ന്മാർ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോയെ​ന്ന് ബ്രീ​ത്ത് അ​ന​ലൈ​സർ ഉ​പ​യോ​ഗി​ച്ച് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥർ പ​രി​ശോ​ധി​ക്ക​ണം. മ​ദ്യ​പി​ച്ചു​വെ​ന്ന് ബോ​ദ്ധ്യ​പ്പെ​ട്ടാൽ പാ​പ്പാ​നെ​യും ആ​ന​യെ​യും ച​ട​ങ്ങിൽ ​നി​ന്ന് മാ​റ്റും. ആ​ന​ക​ളു​ടെ 50 മീ​റ്റർ ചു​റ്റ​ള​വിൽ പ​ട​ക്ക​ങ്ങൾ, താ​ള​മേ​ള​ങ്ങൾ എ​ന്നി​വ ഇ​ല്ലെ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​കൾ ഉ​റ​പ്പാക്ക​ണം. പോ​പ്പർ, ഡി.ജെ ലൈ​റ്റു​കൾ തു​ട​ങ്ങി​യ​വ ആ​ന​യു​ടെ സ​മീ​പം ഉ​പ​യോ​ഗി​ച്ച​താ​യി ശ്ര​ദ്ധ​യിൽ​പ്പെ​ട്ടാൽ ന​ട​പ​ടി​യു​ണ്ടാ​വും. കു​ട്ടി​ക​ളെ ആ​ന​ക​ളു​ടെ പു​റ​ത്ത് ക​യ​റ്റു​ന്ന​തി​നും കർ​ശ​ന വി​ല​ക്കു​ണ്ട്.

ആ​ന​ക​ളെ ഉ​പ​ദ്ര​വി​ക്കു​ക​യും ശ​ല്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​വർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​കൾ സ്വീ​ക​രി​ക്കും. പ​രാ​തി​കൾ 0474 2795076 എന്ന ഫോൺ ന​മ്പ​റിൽ ര​ജി​സ്റ്റർ ചെ​യ്യാം.

ഡോ. ഡി.ഷൈൻ​കു​മാർ

ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL