SignIn
Kerala Kaumudi Online
Friday, 23 October 2026 6.43 PM IST

ഇ ബാലാനന്ദൻ അനുസ്മരണം

eb

കൊല്ലം: തൊഴിലാളി കുടുംബത്തിൽ ജനിച്ച് പട്ടിണിയും ദാരിദ്ര്യവും മൂലം പഠനം പോലും ഉപേക്ഷിച്ച് തൊഴിലാളിയായി ജീവിതം ആരംഭിച്ച്, തൊഴിലാളികളെ സംഘടിപ്പിച്ച് തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ ഉയർന്ന നേതൃത്വത്തിലെത്തിയ ഇ.ബാലാനന്ദന്റെ അനുഭവപാഠങ്ങൾ തൊഴിലാളിവർഗം ചരിത്ര പാഠമാക്കണമെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ പറഞ്ഞു.

ഇ.ബാലാനന്ദന്റെ ഓർമ്മദിനം ജില്ലയിൽ സമുചിതമായി ആചരിച്ചു. തൊഴിലിടങ്ങളിലും ട്രേഡ് യൂണിയൻ ഓഫീസുകളിലും രാവിലെ തന്നെ പതാക ഉയർത്തലും പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടന്നു.

സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ എസ്.ജയമോഹൻ പതാക ഉയർത്തി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ബി.തുളസീധരക്കുറുപ്പ്, എസ്.എൽ.സജികുമാർ, എ.അനിരുദ്ധൻ, ഹരിലാൽ, കെ.ജി.ബിന്ദു, കെ.ബാബുപണിക്കർ, ബി.സുരേഷ് കുമാർ, ബി.സുജീന്ദ്രൻ, എ.ആനന്ദൻ, ടി.മനോഹരൻ, സഫറുള്ള തുടങ്ങിയവർ പതാക ഉയർത്തലിനും പുഷ്പാർച്ചനയ്ക്കും നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL