
പുത്തൂർ: എം.ടിയുടെ രചനകളും പി. ജയചന്ദ്രന്റെ പാട്ടുകളും അറബിക്കടൽ പോലെ പരന്നു കിടക്കുകയാണെന്നും അവ മലയാളിയെ കൂടുതൽ കാലം ജീവിക്കാൻ പ്രേരിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ പറഞ്ഞു. പുരോഗമന കലാ സാഹിത്യസംഘം നെടുവത്തൂർ ഏരിയ കമ്മിറ്റി പുത്തൂർ പാങ്ങോട് കുഴിക്കലിടവക പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച 'നിളയും നിലാവും' എം.ടി - പി. ജയചന്ദ്രൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ കമ്മിറ്റി പ്രസിഡന്റ് സുരേന്ദ്രൻ കടയ്ക്കോട് അദ്ധ്യക്ഷത വഹിച്ചു. ഗായികയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജി. സുശീല മുഖ്യ അനുസ്മരണം നടത്തി. ഏരിയ സെക്രട്ടറി ഷമ്മി പ്രഭാകർ, വീണ ചെന്താമരാക്ഷൻ, ആർ. ഗീത, ആർ. പ്രഭാകരൻ പിള്ള, കോട്ടാത്തല ശ്രീകുമാർ, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |