
പോരുവഴി: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് യോഗം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡന്റ് ആർ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. പുഷ്പകുമാരി അദ്ധ്യക്ഷയായി. 2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള പദ്ധതി നിർദ്ദേശങ്ങൾ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻമാർ അവതരിപ്പിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷരായ വി. രതീഷ്, എസ്. ഷീജ, കെ. സനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തുണ്ടിൽ നൗഷാദ്, വൈ. ഷാജഹാൻ, എസ്. ശശികല, ലത രവി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശങ്കർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ചന്ദ്രബാബു, പ്ലാൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ കെ.ജെ. കിഷോർ എന്നിവർ സംസാരിച്ചു. നിർവഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |