SignIn
Kerala Kaumudi Online
Friday, 23 October 2026 1.49 AM IST

ഒൻപതുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

photo

അഞ്ചൽ: ഒൻപത് വയസുകാരനെ ജന്നാലയിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. തേവർതോട്ടം കണിക്കോണത്ത് മണിക്കുട്ടനെയാണ് (35) അഞ്ചൽ സി.ഐ ഹരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20നാണ് സംഭവം. പൊലീസ് പറയുന്നത്: അയൽ വാസിയും ഒറ്റയ്ക്ക് താമസിച്ച് വരികയുമായിരുന്ന മണിക്കുട്ടന്റെ വീട്ടിലേക്ക് മെഴുകുതിരി വാങ്ങാനാണ് കുട്ടി എത്തിയത്. തുടർന്ന് ബലമായി കീഴ്പ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. കുതറിമാറിയ കുട്ടിയെ ജന്നാലയിൽ മുണ്ടുകൊണ്ട് കെട്ടിയിടാനും ശ്രമിച്ചു. ഈ സമയം മണിക്കുട്ടന്റെ കൈയിൽ കടിച്ച ശേഷം കുട്ടി ഓടി രക്ഷപ്പെട്ടു. വീട്ടിലെത്തിയ കുട്ടി മതാപിതാക്കളെ വിവരം അറിയിച്ചു. രക്ഷിതാക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകി. ഇയാൾ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL