
കൊല്ലം: കശുഅണ്ടി ഫാക്ടറികളിൽ സ്ഥിരമായി തൊഴിൽ നൽകാൻ കാഷ്യു ബോർഡ് ആദ്യമായി നാടൻ തോട്ടണ്ടിക്ക് ടെണ്ടർ ക്ഷണിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്തമാസം പകുതിയോടെ ടെണ്ടർ ക്ഷണിക്കാനാണ് ആലോചന.
കണ്ണൂർ, കാസർകോട് ജില്ലകളിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം തോട്ടണ്ടി ഉല്പാദിപ്പിക്കുന്നത്. കശുമാവ് പൂക്കുമ്പോൾ തന്നെ തമിഴ്നാട്ടിലെ കമ്പനികൾ അവിടെയെത്തി കർഷകരുമായി ഇടപാട് ഉറപ്പിക്കുന്നതാണ് പതിവ്. നിലവിൽ കശുമാവ് കായ്ച്ചുകഴിഞ്ഞതിനാൽ തമിഴ്നാട് കമ്പനികൾ വലിയൊരു വിഭാഗം കർഷകരുമായി ഇടപാട് ഉറപ്പിച്ചുകാണാൻ സാദ്ധ്യതയുണ്ട്. കർഷകരിൽ നിന്ന് തോട്ടണ്ടി ശേഖരിക്കുന്ന സഹകരണ സംഘങ്ങൾ കണ്ണൂർ, കാസർകോട് ജില്ലകളിലുണ്ട്. ഇത്തരം കർഷക സഹകരണ സംഘങ്ങൾ, ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനികൾ എന്നിവയിൽ നിന്ന് നാടൻ തോട്ടണ്ടി വാങ്ങുന്ന തരത്തിലാകും കാഷ്യു ബോർഡ് ടെണ്ടർ. പരീക്ഷണം വിജയിച്ചാൽ അടുത്തതവണ കശുമാവ് പൂക്കുമ്പോൾ തന്നെ ടെണ്ടർ ക്ഷണിക്കാനും ആലോചനയുണ്ട്.
രണ്ട് വർഷം മുമ്പ് 114 രൂപ
രണ്ട് വർഷം മുമ്പ് സർക്കാർ നിശ്ചയിച്ച കിലോയ്ക്ക് 114 രൂപ നിരക്കിൽ കാഷ്യു കോർപ്പറേഷനും കാപ്പെക്സും സഹകരണ സംഘങ്ങളിൽ നിന്ന് നാടൻ തോട്ടണ്ടി വാങ്ങിയിരുന്നു.
3300 ടൺ മൊസാംബിക്
തോട്ടണ്ടി തൂത്തുക്കുടിയിൽ
ആറ് മാസത്തിന് ശേഷം കാഷ്യു പൊതുമേഖലാ ഫാക്ടറികളിലേക്ക് ഒരാഴ്ചയ്ക്കുള്ളിൽ തോട്ടണ്ടിയെത്തും
ഇതിന് പിന്നാലെ ഫാക്ടറികൾ തുറന്ന് പ്രവർത്തിക്കും
ജൂലായിലാണ് കാഷ്യു ബോർഡ് ഏറ്റവുമൊടുവിൽ തോട്ടണ്ടി വാങ്ങിയത്
ഇതിന് ശേഷം പലതവണ ടെണ്ടർ വിളിച്ചെങ്കിലും ഉയർന്ന വില കാരണം ഇടപാട് ഉറപ്പിക്കാനായില്ല
കഴിഞ്ഞമാസം ഇടപാട് ഉറപ്പിച്ച മൊസാംബിക് തൊട്ടണ്ടിയാണ് തൂത്തുക്കുടി തുറമുഖത്ത് എത്തിയത്
തോട്ടണ്ടി തീർന്നതോടെ പൊതുമേഖലാ കശുഅണ്ടി ഫാക്ടറികൾ ഒക്ടോബോർ പകുതിയോടെ അടഞ്ഞിരുന്നു
ഇതിന് ശേഷം വിരമിക്കുന്ന തൊഴിലാളികൾക്ക് തൊഴിൽ നൽകാനായി ഡിസംബർ അവസാനവും ജനുവരി ആദ്യവാരവും ഏതാനും ദിവസം പ്രവർത്തിച്ചിരുന്നു
ഘാന തോട്ടണ്ടിക്കായി കാഷ്യു ബോർഡ് വീണ്ടും ടെണ്ടർ വിളിച്ചു
കാഷ്യു ബോർഡ് ആദ്യമായാണ് നാടൻ തോണ്ടട്ടിക്ക് ടെണ്ടർ ക്ഷണിക്കുന്നത്. അതുകൊണ്ട് തന്നെ ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ട്. അടുത്തമാസം ആദ്യം ടെണ്ടർ വിളിക്കാനാകുമെന്നാണ് പ്രതീക്ഷ.
എ. അലക്സാണ്ടർ, കാഷ്യു ബോർഡ് ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |