SignIn
Kerala Kaumudi Online
Friday, 23 October 2026 12.04 AM IST

'താരാട്ട് '' പദ്ധതിയുമായി ഉപാസന ആശുപത്രി

കൊല്ലം: വർദ്ധിച്ചുവരുന്ന പ്രസവ ചികത്സാ ചെലവുകൾക്ക് ആശ്വാസവുമായി ഉപാസന ആശുപത്രി. ഗൈനക്കോളജി ഡിപ്പാർട്ട്മെന്റിലെ ഡോക്ടേഴ്സിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'താരാട്ട് '' പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രദർശനവും എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. കേരളത്തിൽ ജനസംഖ്യാ നിരക്ക് വളരെ കുറവാണെന്നും. പത്ത് വർഷം കഴിയുമ്പോൾ പ്രതിനിധി സഭകളിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ളവരുടെ എണ്ണം വളരെ കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സിസേറിയൻ നടക്കുന്നത് കൊല്ലം ജില്ലയിലാണ്. ഉയർന്ന സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് ആശുപത്രികൾ സിസേറിയൻ നടത്തുകയാണെന്നാണ് പലരും കരുതുന്നത്. ഈ തെറ്റിദ്ധാരണ മാറ്റുന്നതിനും ജനങ്ങൾക്ക് ഒരു ആശ്വാസമാകുന്നതിനും വേണ്ടിയാണ് ഈ പദ്ധതി ആരംഭിച്ചതെന്ന് ഉപാസന മാനേജിംഗ് കമ്മിറ്റി ആൻഡ് മെഡിക്കൽ ഡയറക്ടറും ന്യൂറോളജിസ്റ്റുമായ ഡോ. ജെ.ശ്രീകുമാർ പറഞ്ഞു. 23 മുതൽ രജിസ്റ്റർ ചെയ്യുന്നവർക്ക്‌ പ്രസവ ചികിത്സയ്‌ക്കായി 25000 രൂപയാണ്‌ ചെലവാകുക. കൊല്ലം പ്രസ് ക്ളബിൽ വച്ച് ചടങ്ങിൽ ഡയറക്ടർ ഡോ.മനോജ് കുമാർ, ഡോ.വി.കെ.മഞ്ജു, ഡോ.ജസ്ന താഹ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL