SignIn
Kerala Kaumudi Online
Friday, 23 October 2026 3.00 AM IST

കായിക താരങ്ങളെ ആദരിക്കലും സ്കോളർഷിപ്പ് വിതരണവും

പുനലൂർ: പുനലൂർ ശ്രീനാരായണ കോളേജിലെ 1974 -76 പ്രീഡിഗ്രി ഓൾ ബാച്ചിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ മികവുള്ള കായിക താരങ്ങളെ ആദരിക്കലും സ്കോളർഷിപ്പ് (ഓർമ്മ കൂട്ട്-20) വിതരണവും നാളെ രാവിലെ 9.30ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. കോളേജിലെ ആദ്യ ബാച്ചിലെ പൂർവ വിദ്യാർത്ഥിയും എസ്.എൻ.ഡി.പിയോഗം 315ാം നമ്പർ ഐക്കരക്കോണം ശാഖ പ്രസിഡുമായ ക്യാപ്റ്റൻ എസ്.മധുസൂദനൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ. ബി.ടി.സുലേഖ അദ്ധ്യക്ഷയാകും. കോട്ടവട്ടം ഡി.കെ.എം.എസ് സ്കൂളിലെ റിട്ട.പ്രഥമാദ്ധ്യാപകനായ കെ.സന്തോഷ്കുമാർ ആമുഖ പ്രസംഗം നടത്തും. എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാൻ ടി.കെ.സുന്ദരേശൻ, കൺവീനർ കെ.സുരേഷ്കുമാർ എന്നിവർ ചേർന്ന് സ്കോളർ ഷിപ്പ് വിതരണം നടത്തും. പൂർവ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ആർ.സുഗതൻ, കോളേജ് അദ്ധ്യാപകരായ ഡോ.ആർ. സന്തോഷ്, പ്രൊഫ. ഡോ.ടി.പി.വിജുമോൻ,പ്രൊഫ.ഡോ.ഷൈനി മാത്യൂസ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ ഐശ്വര്യ തുളസി തുടങ്ങിയവർ സംസാരിക്കും..പ്രൊഫ. ടി.ഷിബു സ്വാഗതവും ട്രഷറർ പി.എസ്.ദീപ്തി നന്ദിയും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL