SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

വേഗത്തിൽ കൊളുന്ത് നുള്ളാം: സമ്മാനം കൂടെപ്പോരും

കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കൊല്ലത്തിന്റെ കിഴക്കൻ വനമേഖല തേയില കൊളുന്ത് നുള്ളൽ മത്സരത്തിന് വേദിയാകുന്നു. ആര്യങ്കാവ് അമ്പനാട് എസ്റ്റേറ്റിലാണ് വേറിട്ട മത്സരം. അടുത്തിടെ ഇറങ്ങിയ ബിജുമേനോൻ ചിത്രമായ 'നാലാം മുറ' യിലെ 'കൊളുന്ത് നുള്ളീ നുള്ളീ കൊളുന്തു നുള്ളീ... കുളുക്കുമലയിലെ പെണ്ണ് കൊളുന്തു നുള്ളീ...' എന്ന ഗാനം ഹിറ്റായതിന് പിന്നാലെയാണ് കൊളുന്ത് നുള്ളൽ മത്സരം നടത്താൻ സി.പി.എം തീരുമാനിച്ചത്. മഞ്ഞും മലനിരകളും തേയിലത്തോട്ടങ്ങളുമുള്ള മൂന്നാറിന്റെ മറ്റൊരു പതിപ്പാണ് അമ്പനാട് എസ്റ്റേറ്റ്. പ്രകൃതി ഭംഗിയും മഞ്ഞിൻ തണുപ്പുമുള്ള പ്രദേശത്തിന് തെക്കൻ മൂന്നാറെന്ന വിളിപ്പേരുമുണ്ട്

അമ്പനാട് എസ്റ്റേറ്റിലെ നാനൂറ് തൊഴിലാളികളാണ് മത്സരിക്കുന്നത്. ഫെബ്രുവരി 4ന് രാവിലെ 7.30ന് സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ മത്സരം ഉദ്ഘാടനം ചെയ്യും.ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ കൊളുന്ത് നുള്ളുന്നവർക്കാണ് സമ്മാനം. കാഷ് പ്രൈസും ശില്പവും നൽകും. പുറമെ നിന്നുള്ളവർക്കും പങ്കെടുക്കാം. പ്രായവ്യത്യാസങ്ങളില്ല.

അമ്പനാടിന്റെ

കാഴ്ചകൾ കാണാം

മത്സരം കാണുന്നതിനൊപ്പം അമ്പനാടിന്റെ സുന്ദര കാഴ്ചകൾ ആസ്വദിക്കാനും അവസരം ലഭിക്കും. തെന്മല​-ആര്യങ്കാവ് റോഡിൽ കഴുതുരുട്ടിയിൽ നിന്നാണ് അമ്പനാട് എസ്റ്റേറ്റിലേക്ക് കടക്കുന്നത്. തേയിലയും ഗ്രാമ്പുവും കൊക്കോയും റബറുമൊക്കെയാണ് പ്രധാന കൃഷി. ഏത് സീസണിലും മഞ്ഞു പൊഴിക്കുന്ന മരങ്ങളും മലനിരകളും വെള്ളച്ചാട്ടവും കുഞ്ഞരുവികളും കുളങ്ങളും ബ്രിട്ടീഷുകാർ നിർമ്മിച്ച ബംഗ്ളാവുകളും തൊഴിലാളി ലയങ്ങളുമൊക്കെ കാഴ്ചയ്ക്ക് മിഴിവേകും. ഒറ്റപ്പെട്ട ഓറഞ്ച് മരങ്ങളും കായ്ച് നിൽപ്പുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL