SignIn
Kerala Kaumudi Online
Friday, 23 October 2026 3.24 PM IST

നേ‌ർവഴിയോട് മുഖം തിരിച്ച് സ്കൂളുകൾ

drug

കൊല്ലം: സ്കൂൾ കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തിന് തടയിടാൻ എക്സൈസ് വകുപ്പ് ആവിഷ്കരിച്ച നേ‌ർവഴി പദ്ധതിയോട് തണുപ്പൻ പ്രതികരണം. കുട്ടികളിൽ ലഹരി ഉപയോഗം വ്യാപകമാകുമ്പോഴും സ്കൂളുകൾ പദ്ധതിയോട് മുഖം തിരിക്കുകയാണ്. ജില്ലയിൽ ഇതുവരെ 69 പരാതികളാണ് ലഭിച്ചത്.

2023 ജൂണിലാണ് പദ്ധതി ആരംഭിച്ചത്. ആ വർഷം 37 പരാതികളും 2024 ൽ 32 പരാതികളുമാണ് ലഭിച്ചത്. പരാതി പരിഹാരത്തിന് ഉദ്യോഗസ്ഥർ പ്രതിജ്ഞാബദ്ധമാണെന്നിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തണുപ്പൻ സമീപനമാണ് മെല്ലപ്പോക്കിന് കാരണം.

പ്രതികൂല സാഹചര്യങ്ങളാൽ ലഹരി ഉപയോഗത്തിലേക്ക് തിരിയുന്ന കുട്ടികളെ കരകയറ്റാനുള്ള പ്രാഥമിക ഇടപെടൽ എന്ന നിലയിൽ അദ്ധ്യാപകരുടെ പങ്കാളിത്തത്തോടെ ലഹരി വിമോചന പദ്ധതിയായ വിമുക്തിയുടെ ഭാഗമായാണ് നേ‌ർവഴിക്ക് തുടക്കം കുറിച്ചത്.

ലഹരി മൂലം വിദ്യാർത്ഥികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുന്നത് അദ്ധ്യാപകരാണ്. അതിനാലാണ് ഇവരെ പദ്ധതിയുടെ ഭാഗമാക്കുന്നത്. അദ്ധ്യാപകർക്ക് നേരിട്ട് ഇടപെടാൻ കഴിയാത്ത സാഹചര്യങ്ങളിൽ ഇത്തരം വിവരങ്ങൾ അദ്ധ്യാപകർക്ക് ഫോണിലോ വാട്ട്സ് ആപ്പിലോ എക്സൈസുമായി പങ്കുവയ്ക്കാം. നിയമപരമായ നടപടികളിലേക്ക് നീങ്ങാതെ കുട്ടികൾക്ക് ആവശ്യമായ ബോധവത്കരണം നൽകി ലഹരി ഉപയോഗം തടയുകയാണ് ലക്ഷ്യം.

എക്‌സൈസ് സജീവം

 വിവരങ്ങൾ സ്വീകരിക്കാൻ എക്സൈസ് കമ്മിഷണറേറ്റിൽ പ്രത്യേകം ഉദ്യോഗസ്ഥൻ

 ഇവർ വിമുക്തി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർമാരായ അസി.കമ്മിഷണർമാർ ഉൾപ്പെ‌ടെയുള്ളവർക്ക് വിവരങ്ങൾ കൈമാറും

 വിമുക്തി മിഷന്റെ പരിശീലനം ലഭിച്ച എക്സൈസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞ് ബോധവത്കരണം, കൗൺസലിംഗ്

 പരാതി നൽകിയ ആളുടെ വിവരം രഹസ്യം

 അദ്ധ്യാപകർക്ക് പുറമെ രക്ഷിതാക്കൾക്കും വിവരങ്ങൾ കൈമാറാം

പരാതി അറിയിക്കാം

9656178000

കഴിഞ്ഞ വർഷം ജില്ലയിൽ 32 പരാതികളാണ് ലഭിച്ചത്. ഇവ കൃത്യമായി പരിഹരിച്ചു. ഈ വർഷം ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ല.

എക്സൈസ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL