SignIn
Kerala Kaumudi Online
Friday, 23 October 2026 6.42 PM IST

ബി.ജെ.പി വർഗീയ പാർട്ടിയല്ലെന്ന്

കൊല്ലം: ബി.ജെ.പി വർഗീയ പാർട്ടിയല്ലെന്ന് ഔദ്യോഗിക വിഭാഗത്തിൽ നിന്ന് വിഘടിച്ച് നിൽക്കുന്ന സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എം.വി.രാജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫും യു.ഡി.എഫും കേരളത്തിൽ മാത്രമേയുള്ളു. ദേശീയതലത്തിൽ ഇവർ ഇന്ത്യാ മുന്നണിയാണ്. ഒപ്പം പ്രവർത്തിക്കുന്ന സംഘടനകളുടെ പേരിൽ ബി.ജെ.പി ഒന്നടങ്കം വർഗീയ പാർട്ടിയെന്ന് പറയാൻ കഴിയില്ല. സി.എം.പിയുടെ 12ാമത് പാർട്ടി കോൺഗ്രസ് 24, 25, 26 തീയതികളിൽ കൊല്ലം ജവഹർ ബാലഭവൻ അമ്മ ഓഡിറ്റോറിയത്തിൽ നടക്കും. അഡ്വ. എം.വി.രാജേഷ് ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിൽ എൻ.സഖീഷ് ബാബു, ആറ്റൂർ ശരത്ചന്ദ്രൻ, എം.വി.മനോഹരൻ, ടി.എസ്.സതീഷ് കുമാർ, ജോയ് വർഗീസ്, അശോകൻ, എ.കെ.അനിൽ കുമാർ എന്നിവർ പങ്കെടുക്കും. പ്രതിനിധി സമ്മേളനം, സിമ്പോസിയം, പൊതുസമ്മേളനം എന്നിവ പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കും. അഡ്വ. എം.വി.രാജേഷ്, എം.വി.മനോഹരൻ, ആറ്റൂർ ശരത്ചന്ദ്രൻ, ആശ്രാമം സുനിൽ കുമാർ, രാമചന്ദ്രൻ കടകംപള്ളി, പി.വിജയബാബു, എൽ. പ്രകാശ്, ആർ.നന്ദകുമാർ, അൻവർജാൻ, ചന്ദ്രബാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL