കൊല്ലം: പരാതി നൽകിയതിന്റെ മുൻവൈരാഗ്യത്തിൽ 13 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ദേഹോപദ്രവം ഏൽപ്പിച്ചയാൾ പിടിയിൽ. ചടയമംഗലം കണ്ണങ്കോട് തടത്തരികത്ത് വീട്ടിൽ ശ്രീകുമാർ (52) ആണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.പെൺകുട്ടിയുടെ വീട്ടിൽ ആരും ഇല്ലാതിരുന്ന തക്കം നോക്കി എത്തിയ പ്രതി പെൺകുട്ടിയുടെ മുടിക്ക് കുത്തിപ്പിടിച്ച് അടിക്കുകയും നിലത്ത് തള്ളിയിട്ട് ചവിട്ടുകയുമായിരുന്നു. കുട്ടി ബഹളം വച്ചപ്പോൾ സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു.
ഒരുമാസം മുൻപ് ശ്രീകുമാറിനെതിരെ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാൾ പെൺകുട്ടിയെയും സഹോദരിയെയും അസഭ്യം പറഞ്ഞതിനാണ് പരാതി നൽകിയത്. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി കുട്ടിയെ ആക്രമിച്ചത്. ചടയമംഗലം എസ്.എച്ച്.ഒ എൻ.സുനീഷ്, എസ്.ഐമാരായ മോനിഷ്, ശ്രീജിത്ത് ഫ്രാങ്ക്ലിൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |