SignIn
Kerala Kaumudi Online
Friday, 23 October 2026 4.12 PM IST

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സന്ദർശനം

photo
അഴീക്കൽ ഗവ.ഹെസ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഇന്ത്യയിലെ ഏറ്റവും പഴയതും വലിപ്പത്തിൽ രാജ്യത്ത് രണ്ടാമത്തേതുമായ തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സന്ദർശിച്ചപ്പോൾ

കുരുനാഗപ്പള്ളി: അഴീക്കൽ ഗവ.ഹെസ്കൂളിലെ വിദ്യാർത്ഥികളും ഇന്ത്യയിലെ ഏറ്റവും പഴയതും വലിപ്പത്തിൽ രാജ്യത്ത് രണ്ടാമത്തേതുമായ തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സന്ദർശിച്ചു. കുട്ടികളുടെ പഠനത്തിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്. കുട്ടികൾക്കൊപ്പം അദ്ധ്യാപകരും ഉണ്ടായിരുന്നു. അഞ്ച് ലക്ഷത്തിന് മുകളിൽ പുസ്തകങ്ങളും 45 ലൈബ്രേറിയൻമാരുമുള്ള ഈ ലൈബ്രറി കുട്ടികളെ അത്ഭുതപ്പെടുത്തി. ഗിന്നസ് ബുക്കും ലിംക ബുക്കും തുണിയിൽ അച്ചടിച്ച പുസ്തകങ്ങളും പാവയുള്ള പുസ്തകങ്ങളും കുട്ടികൾക്കായുള്ള രണ്ട് നില മന്ദിരത്തിലെ വൈവിദ്ധ്യമാർന്ന പുസ്തകങ്ങളും വിദ്യാർത്ഥികളെ ഏറെ ആകർഷിച്ചു. രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിയ്ക്കുന്ന ലൈബ്രറി കേരളത്തിലുള്ളവർക്കെല്ലാവർക്കും അംഗത്വം നല്കുന്നതാണ്. അദ്ധ്യാപകരായ മുഹമ്മദ് സലിം ഖാൻ, സുജരാജ് ,അർച്ചന , കലമോൾ , വിനീഷ്യ , പി.ടി.എ അംഗം മോഹൻദാസ് , മദർ പി.ടി.എ പ്രസിഡന്റ് പ്രിയ തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറോളം കുട്ടികൾ പഠനയാത്രയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL