SignIn
Kerala Kaumudi Online
Friday, 23 October 2026 8.44 PM IST

ഓന്ത്‌പച്ച ജംഗ്ഷന് സമീപം ഓട നിറഞ്ഞ് മാലിന്യം

ccc

ചോഴിയക്കോട് : ഓന്ത്‌പച്ച ജംഗ്ഷന് സമീപം മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച ഓട പൂർണമായും മാലിന്യം കൊണ്ട് അടഞ്ഞു പ്രദേശത്താകെ രൂക്ഷമായ ദുർഗന്ധം വമിക്കുന്നു. കഴിഞ്ഞ 2 മാസമായി ഇതേ നില തുടരുകയാണ്. ഹോട്ടൽ അടക്കം നിരവധി വ്യാപാര സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ നിരവധി വീടുകളും ഈ ഭാഗത്തുണ്ട്. വീടുകളിൽ ഇരുന്ന് ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത അവസ്ഥയാണ്. വാഹന യാത്ര ചെയ്യുന്നവർക്കും ഈ ഭാഗം എത്തുമ്പോ മൂക്ക് പൊത്താതെ കടന്നു പോകാൻ കഴിയുന്നില്ല. കൂടാതെ ഓടയിൽ മലിന ജലം കെട്ടിക്കിടക്കുന്നതിനാൽ കൊതുക് ശല്യവുമുണ്ട്. ഓട പൂർണമായും അടഞ്ഞു കിടക്കുന്നത് കൊണ്ട് വെള്ളം ഒഴുകി പോകുന്നില്ല. അത് കെട്ടിക്കിടന്നാണ് ദുർഗന്ധമാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL