
കരുനാഗപ്പള്ളി: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കരുനാഗപ്പള്ളിയിൽ വിദ്യാഭ്യാസ സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി വി.എസ്.ബിന്ദു സെമിനാർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന ട്രഷറർ എ.ബിന്ദു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി. വി.പി.ജയപ്രകാശ് മേനോൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.എൻ. മധുകുമാർ , സെക്രട്ടറി ബി.സജീവ്, സംസ്ഥാന നിർവാഹക സമിതി അംഗം ജി.കെ.ഹരികുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എൽ.എസ്.ജയകുമാർ, ആർ.ബി.ശൈലേഷ് കുമാർ, എ.എ.സമദ്, കെ.ശ്രീകുമാരൻപിള്ള, ജെ.പി. ജയലാൽ എന്നിവർ സംസാരിച്ചു. കെ .രാജീവ് സ്വാഗതവും ഒ.അനീഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |