SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

കെ.ജി.എൻ.എ അവകാശദിന ജില്ലാ മാർച്ചും ധർണയും

കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. നഴ്സസ് അസോ. (കെ.ജി.എൻ.എ) അവകാശദിന ജില്ലാ മാർച്ചും ധർണയും നടത്തി​. ചിന്നക്കട ബസ് ബേയിൽ നടന്ന ധർണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. അസോ. ജില്ലാ പ്രസിഡന്റ് ആർ. നീതു അദ്ധ്യക്ഷത വഹിച്ചു. കെ.ജി.എൻ.എ ജില്ലാ സെക്രട്ടറി എ.അനീഷ് സ്വാഗതം പറഞ്ഞു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സി. ഗാഥ, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി എ.ആർ. രാജേഷ്, കേരള പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ജെ. അനീഷ്, കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ. ബീവ, ജില്ലാ ട്രഷറർ എസ്.ജി. ഗംഗ എന്നിവർ സംസാരിച്ചു. കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന സാമ്പത്തിക അവഗണന അവസാനിപ്പിക്കുക, രോഗികളുടെ എണ്ണത്തിനനുസരിച്ച് നഴ്സുമാരുടെയും ജീവനക്കാരുടെയും തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുക, ക്ഷാമബത്ത കുടിശി​ക അനുവദിക്കുക, ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിച്ച് തുടർച്ച ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL