
കൊല്ലം: മുൻ വൈരാഗ്യത്തിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ് വന്ന കാപ്പാ പ്രതി പിടിയിലായി. കിളികൊല്ലൂർ എല്ലുവിള ശാന്തി ഭവനം വീട്ടിൽ പ്രശാന്തിനെയാണ് (27) കൊട്ടിയം പൊലീസ് പിടികൂടിയത്. ആറ് പ്രതികൾ ഉൾപ്പെട്ട കേസിലെ ആഞ്ചാം പ്രതിയാണ് പ്രശാന്ത്.
കഴിഞ്ഞവർഷം 12 ന് രാത്രി 11.30 ന് ആണ് സംഭവം. കൊട്ടിയം തൃക്കോവിൽവട്ടം കല്ലുവെട്ടാംകുഴി ചെറിയനാട് കുളത്തിന് സമീപമുള്ള റോഡിൽ രണ്ട് സ്കൂട്ടറുകളിലായി എത്തിയ സംഘം മുൻ വിരോധത്തെ തുടർന്ന് കല്ലുവെട്ടാകുഴി സ്വദേശി അഭിരാമിനേയും സുഹൃത്തായ അഖിലിനേയും ചീത്തവിളിച്ചുകൊണ്ട് മാരകായുധങ്ങളുമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. അഭിരാമിനും അഖിലിനും ഗുരുതരമായി പരിക്കേറ്റു. മറ്റ് പ്രതികളായ ശ്രീക്കുട്ടൻ, പ്രശാന്ത്, സജിത്ത് എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രശാന്തിനെതിരെ കാപ്പാ നിയമപ്രകാരം മുമ്പ് കരുതൽ തടങ്കൽ അടക്കമുള്ള നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്. കൊട്ടിയം എസ്.എച്ച്.ഒ ജി.സുനിലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷിഹാസ്, സുരേഷ്, പ്രൊബേഷൻ എസ്.ഐ സബിത, സി.പി.ഒ കൃഷ്ണദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |