കൊല്ലം: റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് വനിത, ശിശു വികസന വകുപ്പ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തിൽ അലോറ പീഡിയാട്രിക് വെൽസ് ആൻഡ് റിസർച്ച് സെന്ററിന്റെ സഹകരണതോടെ , ഗ്രാൻഡ് മാസ്റ്റർ 2025 @ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള കൊല്ലം ജില്ലാതല ക്വിസ് മത്സരം നടന്നും. കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സനിൽ വെള്ളിമൺ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നിർവ്വഹിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ രഞ്ജിനി, അലോറ സ്ഥാപക അഡ്വ. ബിജിത എസ്.ഖാൻ, അലോറ മാനേജിംഗ് ഡയറക്ടർ കാർത്തിക കൃഷ്ണൻ, അലോറ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രശ്മി രഘുവരൻ., ടൗൺ യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ് ടി. വിനു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |