കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ നയിക്കുന്ന സമര പ്രചാരണ ജാഥയ്ക്ക് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. രാവിലെ പുനലൂരിൽ നിന്ന് ആരംഭിച്ച് ജില്ലയിലെ ചടയമംഗലം, കൊട്ടാരക്കര, കരുനാഗപ്പള്ളി ഡിപ്പോകളിൽ നൽകിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് കൊല്ലം ഡിപ്പോയിൽ പ്രവേശിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥയെ സ്വീകരിച്ചു. തുടർന്ന് നടന്ന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു കൊല്ലം ഏരിയാ സെക്രട്ടറി ജി.ആനന്ദൻ അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി വി.ജയകുമാർ സ്വാഗതവും പ്രസിഡന്റ് വി.ഹനീഷ് നന്ദിയും പറഞ്ഞു. അസോസിയേഷൻ സംസ്ഥാന നേതാക്കളായ സുജിത്ത് സോമൻ, പി.റഷീദ്, പി.എ.ജോജോ, പി.ഹരിദാസ്, എസ്.ആർ.നിരീഷ്. പി ശശികല എന്നിവർ വിവിധ ഡിപ്പോകളിൽ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് വി.രാജീവ്, സെക്രട്ടറി കെ.അനിൽകുമാർ, ട്രഷറർ എം.എസ്.സുമീഷ് ലാൽ എന്നിവർ സ്വീകരണങ്ങൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |