SignIn
Kerala Kaumudi Online
Friday, 23 October 2026 12.50 AM IST

കിണറ്റിലകപ്പെട്ട അണലികളെ സാഹസികമായി പിടികൂടി

കൊല്ലം: കിണറ്റിലകപ്പെട്ട അണലികളെ പാമ്പുപിടുത്തക്കാരനായ പ്രേം സാഹസികമായി പിടികൂടി. തൃക്കടവൂർ കുരീപ്പുഴ കല്ലുവിള വീട്ടിൽ കിഷോർ കുമാറിന്റെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ നിന്നാണ് അഞ്ചടിയോളം നീളമുള്ള അണലികളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെ കിഷോർ കുമാർ കിണറ്റിൽ വെള്ളമുണ്ടോയെന്ന് നോക്കിയപ്പോഴാണ് അണലികളെ കണ്ടത്. തുടർന്ന് പാമ്പുപിടുത്തക്കാരനായ പ്രേം സ്ഥലത്തെത്തി. 40 അടിയോളം ഇടിഞ്ഞുവീഴാറായ കിണറ്റിലിറങ്ങി അണലിലുകളെ പിടികൂടുകയായിരുന്നു. ഒരു അണലി ചത്ത നിലയിലായിരുന്നു. മറ്റു അണലികളെ വനം വകുപ്പിന് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL