SignIn
Kerala Kaumudi Online
Friday, 23 October 2026 7.49 AM IST

ഫോസ്റ്റർ കെയർ തണലിൽ 102 കുട്ടികൾ

കഴി​ഞ്ഞ വർഷം ഏറ്റെടുത്തത് 19 കുട്ടി​കളെ

കൊല്ലം: മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതോ അവർക്ക് സംരക്ഷിക്കാനാവാത്തതോ മറ്റ് കാരണങ്ങളാലോ കുടുംബത്തോടൊപ്പം കഴിയാനാവാത്ത കുട്ടി​കളെ സുരക്ഷി​ത കരങ്ങളി​ൽ ഏൽപ്പി​ക്കുന്ന 'ഫോസ്റ്റർ കെയർ' പദ്ധതി പ്രകാരം ജില്ലയിലെ വിവിധ വീടുകളിൽ കഴിയുന്നത് 102 കുട്ടികൾ. ജില്ലാ ശിശുസംരക്ഷണ സമി​തി​യും ചൈൽഡ് വെൽഫയർ കമ്മിറ്റിയും ചേർന്നാണ് പദ്ധതി​ നടപ്പാക്കുന്നത്.

സർക്കാരിന്റെയും സർക്കാരി​തര സ്ഥാപനങ്ങളുടെയും കീഴിൽ വരുന്ന, ജില്ലയിലെ 49 കേന്ദ്രങ്ങളി​ൽ അന്തേവാസി​കളായ കുട്ടികളെയാണ് ഇങ്ങനെ വ്യവസ്ഥകൾക്കു വി​ധേയമായി​ കൈമാറുന്നത്. കഴിഞ്ഞ വർഷം 19 കുട്ടികളെ പലരായി ഏറ്റെടുത്തു. ആറ് മുതൽ 18 വയസുവരെയുള്ള കുട്ടികളെ വിവിധ കാലയളവിലിലേക്കാണ് കൈമാറുന്നത്. നിയമ തടസങ്ങളൊന്നുമില്ലെങ്കിൽ കുട്ടിയെ കൊണ്ടുപോകുന്ന താത്കാലി​ക രക്ഷിതാക്കൾക്കുതന്നെ അവരെ ദത്തെടുക്കാം. താത്പര്യമുള്ളവർക്ക് വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് വഴി അപേക്ഷിക്കാം. അപേക്ഷയിലുള്ള റിപ്പോർട്ട് പ്രകാരം ചൈൽഡ് വെൽഫെയർ കമ്മിറ്റി പരിശോധിച്ച് ഉചിതമായ കുടുംബങ്ങളിലേക്ക് കുട്ടികളെ അയയ്ക്കും. കുട്ടികളുടെ താത്പര്യം പരിഗണിച്ച് അവർക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രമേ താത്കാലി​ക രക്ഷിതാക്കൾക്കൊപ്പം അയയ്ക്കുകയുള്ളു.

കർശന നിരീക്ഷണം

 കൃത്യമായ ഇടവേളകളിൽ കുട്ടിയുടെ ക്ഷേമം ഉദ്യോഗസ്ഥർ അന്വേഷിച്ചു റിപ്പോർട്ട് നൽ‌കും

 താത്കാലി​ക രക്ഷിതാക്കൾ കുട്ടികൾക്ക് സുസ്ഥിരമായ അന്തരീക്ഷം വാഗ്ദാനം ചെയ്യണം

 കുട്ടികളുടെ സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യം

 താത്കാലി​ക മാതാപിതാക്കളുടെ കുടുംബാന്തരീക്ഷം, വിദ്യാഭ്യാസം, വരുമാനം പരിശോധിക്കും

 മുൻകാലങ്ങളിൽ കുട്ടികളോടുള്ള പെരുമാറ്റവും വി​ലയി​രുത്തും

അപേക്ഷകരെ വ്യക്തമായി മനസിലാക്കിയ ശേഷമേ കുട്ടികളെ വിട്ടുനൽകു. ഇതുവരെ 102 കുട്ടികൾ വിവിധ ഇടങ്ങളിലായി താമസിക്കുന്നുണ്ട് - ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL