SignIn
Kerala Kaumudi Online
Friday, 23 October 2026 7.01 AM IST

അടിസ്ഥാന വേതനമില്ലാതെ കൗൺസിലേഴ്സ്

social

കൊല്ലം: അടിസ്ഥാന വേതനം പോലും ലഭിക്കാതെ അവഗണനകൾക്ക് നടുവിൽ കൗൺസിലേഴ്സ്. ദുർബലരും അരികുവത്കരിക്കപ്പെട്ടവരുമായ വ്യക്തികളുടെയും സമൂഹത്തിന്റെയും ക്ഷേമം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരാണ് സോഷ്യൽ വർക്കേഴ്സ്. എന്നാൽ ഇവർക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല.

സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മികച്ച വ്യക്തിജീവിതങ്ങളെ കെട്ടിപ്പടുത്താൻ പ്രയത്നിക്കുന്ന അനേകം സോഷ്യൽ വർക്കർമാർ നമുക്കിടയിലുണ്ട്. ആരോരും ഇല്ലാത്തവരും ജീവിതത്തിൽ ഒറ്റപ്പെട്ടവരുമായവരെ പരിപാലിക്കുന്ന ചാരിറ്രി സ്ഥാപനങ്ങളിലാണ് ഇത്തരത്തിൽ കൗൺസിലേഴ്സ് പോലെയുള്ള സോഷ്യൽ വർക്കർമാർ കൂടുതലായും പ്രവർത്തിക്കുന്നത്. ബി.എസ്.ഡബ്ല്യു, എം.എസ്.ഡബ്ല്യു സൈക്കോളജി തുടങ്ങി അനുബന്ധ കോഴ്സ് പൂർത്തിയാക്കിയവരാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്.

സദാ കർമ്മനിരതരായിരിക്കുന്ന ഇവർക്ക് ശരിയായ പിന്തുണ സർക്കാരിന്റെ ഭാഗത്ത് നിന്നോ സ്ഥാപന മേധാവികളുടെ ഭാഗത്തുനിന്നോ ലഭിക്കുന്നില്ല. ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള കൂലിയും ലഭിക്കുന്നില്ല. വളരെ തുച്ഛമായ വേതനത്തിലാണ് ഇവരിൽ പലരും ജോലി ചെയ്യുന്നത്. ഫണ്ടില്ല, ജോലി പരിചയം ഇല്ല എന്നിങ്ങനെയുള്ള കാരണങ്ങൾ പറഞ്ഞാണ് അടിസ്ഥാന ശമ്പളം പോലും നൽകാതിരിക്കുന്നത്. മാനസിക പ്രശനങ്ങൾ നേരിടുന്നവർ, ഗുരുതര രോഗങ്ങൾ ഉള്ളവർ തുടങ്ങി പലവിധ ബുദ്ധിമുട്ടുകൾ നേരിടുന്ന അനേകരെയാണ് ഇവർ ഓരോ ദിവസവും കൈകാര്യം ചെയ്യുന്നത്. ഒരു കൗൺസിലർ ഒരു ദിവസം 80 മുതൽ 100 വരെ രോഗികളുടെ മേൽനോട്ട ചുമതല വഹിക്കാറുണ്ട്.

മിച്ചം അവഗണന

 രോഗികൾക്ക് കൗൺസലിംഗ് നൽകുക

 ചികത്സ ഉറപ്പാക്കുക.

 സ്ഥാപനങ്ങളിൽ ശുചിത്വം പാലിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക

 ആഹാരം, വസ്ത്രം പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക

 എന്നിട്ടും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല

പഠിച്ചതിനപ്പുറം തൂപ്പ് ജോലി പോലും ചെയ്യേണ്ടി വരുന്നുണ്ട്. മാസ്റ്റേഴ്സ് കഴിഞ്ഞിട്ടും ഇതൊക്കെയാണ് ചെയ്യുന്നത്. എന്നാൽ അതിനനുസരിച്ച് ശമ്പളം കിട്ടുന്നുമില്ല.

സോഷ്യൽ വർക്കർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL