കൊല്ലം: 'ലയതരംഗ് - സൂര്യ' സാംസ്‌കാരിക സംഘടന കൊല്ലത്തെ പ്രവർത്തനം പുനരാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി 31ന് വൈകിട്ട് 6.30ന് സോപാനം ഓഡിറ്റോറിയത്തിൽ ഗായകൻ കെ.എസ്.ഹരിശങ്കറിന്റെ പൊതുസംഗീത പരിപാടി നടക്കും. തുടർന്ന് എപ്രിലിൽ അനിത ശൈഖ്, മധുശ്രീ നാരായൺ, മധുവന്തി നാരായൺ, പ്രസീദ ചാലക്കുടി എന്നിവർ പങ്കെടുക്കുന്ന സംഗീതോത്സവം, ജൂണിൽ കെ.പി.എ.സി, കാളിദാസ കലാകേന്ദ്രം, പ്രകാശ് കലാകേന്ദ്രം എന്നിവർ അവതരിപ്പിക്കുന്ന നാടകോത്സവം, ഒക്ടോബറിൽ മീനാക്ഷി ശ്രീനിവാസൻ, പ്രിയദർശിനി ഗോവിന്ദ്, മോഹിനിയാട്ട സംഘമായ സപ്തലയ എന്നിവർ അവതരിപ്പിക്കുന്ന നൃത്തോത്സവം, 2026 ജനുവരിയിൽ സാഹിത്യചലച്ചിത്രമേള എന്നിവ സംഘടിപ്പിക്കും.
വനിത ദിനത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികളും നടത്തുമെന്നും സംഘടനയുടെ അംഗങ്ങൾക്ക് മാത്രമേ പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളുവെന്നും ലയതരംഗ്-സൂര്യ പ്രസിഡന്റ് ഉമ മോഹൻദാസ്, സെക്രട്ടറി മേഘ്‌ന രാജീവ്, ട്രഷറർ നിസ ഫാസിൽ, ജോ. സെക്രട്ടറി രാജശ്രീ നായർ എന്നിവർ പത്രസമ്മേളത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |