
കൊല്ലം: കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ രണ്ട് ദിവസം നീണ്ടുനിന്ന ജില്ലാ സമ്മേളനം സമാപന യോഗം കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ദീപു ജോർജ് അദ്ധ്യക്ഷനായി. എൻ.ഉണ്ണിക്കൃഷ്ണൻ, ജോൺസൺ, സാംസൺ വാളകം, ബിജു സ്റ്റീഫൻസൺ, ഷാഫി, ബിജു.കെ.മാത്യു, ജിഷ, ജ്യോത്സിനിക, സി.എസ്.ഷിജു, ഡി.സുജാത എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറർ അനിൽ വട്ടപ്പാറ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജെ.ഹരിലാൽ അദ്ധ്യക്ഷനായി. വിദ്യാഭ്യസ - കല - സാംസ്കാരിക സമ്മേളനം കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ.ബേബി സൺ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബി.എസ്.ശാന്തകുമാർ അദ്ധ്യക്ഷനായി.
പുതിയ ഭാരവാഹികളായി പരവൂർ സജീബ് (പ്രസിഡന്റ്), ഒ.ജയകൃഷ്ണൻ, ജെ.ഹരിലാൽ, ദീപു ജോർജ്, അൻവർ ഇസ്മയിൽ, ഇന്ദിരാ കുമാരി (വൈസ് പ്രസിഡന്റ്), എസ്.ശ്രീഹരി (സെക്രട്ടറി), സി.പി.ബിജുമോൻ (ട്രഷറർ) എന്നിവരുൾപ്പടെ 25 അംഗ ജില്ലാ നിർവാഹക സമിതിയെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |