SignIn
Kerala Kaumudi Online
Friday, 23 October 2026 7.49 AM IST

ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്

കൊല്ലം: 113-ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 2 മുതൽ 9 വരെ പമ്പാനദീ തീരത്തെ വിദ്യാധിരാജ നഗറിൽ സംഘടിപ്പിക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. മതപരിഷത്തിന്റെ സമ്മേളന വേദിയിലെ കെടാവിളക്കിൽ കൊളുത്തുന്നതിനായി പന്മനയിൽ നിന്ന് ആരംഭിക്കുന്ന ജ്യോതിപ്രയാണ ഘോഷയാത്ര 30ന് രാവിലെ ആരംഭിക്കുമെന്ന് ജനറൽ കമ്മിറ്റി അംഗം എൻ.എസ്.അനിൽ കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഫെബ്രുവരി 5ന് നടക്കുന്ന ഹിന്ദു ഏകതാ സമ്മേളന ഉദ്ഘാടനം ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭഗത് നിർവഹിക്കും. അയ്യപ്പഭക്തസമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ളയും വനിതാ സമ്മേളനം പ്രീതി നടേശനും സമാപന സമ്മേളന ഉദ്ഘാടനം സി.വി.ആനന്ദബോസും നി‌ർവഹിക്കും.

ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ, പെരുംകുളം ചെങ്കോൽ ആധീനം ശിവപ്രകാശ മഹാ സന്നിധി സ്വാമികൾ, സ്വാമി സുഖ്ദേവ് ജി.ബ്രെറ്റ്സ്, മന്ത്രിമാരായ വി.എൻ.വാസവൻ, റോഷി അഗസ്റ്റിൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ഡെപ്യൂട്ടി സ്പീക്ക‌ർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.പി.ആന്റോ ആന്റണി, എം.എൽ.എ പ്രമോദ് നാരായൺ, കുമ്മനം രാജശേഖരൻ, ശശികല തുടങ്ങിയവർ പങ്കെടുക്കും. എക്സി. കമ്മിറ്റി അംഗം പി.ആർ.ഷാജി ജനറൽ കമ്മറ്റി അംഗങ്ങളായ എൻ.എസ്.അനിൽ കുമാർ, ഗോപേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL