SignIn
Kerala Kaumudi Online
Friday, 23 October 2026 7.49 AM IST

സൈനബക്കുഞ്ഞിന്റെ ജാഗ്രതയിൽ ട്രെയിൽ അപകടം ഒഴിവായി

sainaba

തൊടിയൂർ: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലെ പാർട്ട് ടൈം ശുചീകരണ തൊഴിലാളിയായ സൈനബക്കുഞ്ഞിന്റെ ജാഗ്രതയിൽ ഒഴിവായത് ട്രെയിൻ അപകടം. രാവിലെ 9.30ന് സ്റ്റേഷന് വടക്ക് ഭാഗത്ത് ലൈനിലെ വേസ്റ്റ് ചാക്കിൽ ശേഖരിക്കുമ്പോഴാണ് പാളത്തിലെ വിള്ളൽ സൈനബയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ചാക്ക് പാളത്തിൽ വിള്ളൽ കണ്ട ഭാഗത്ത് വച്ചിട്ട് സൈനബക്കുഞ്ഞ് റെയിൽവേ സ്റ്റേഷനിലേക്ക് ഓടി. ഈ സമയം കൊല്ലം - ആലപ്പുഴ പാസഞ്ചർ ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടാൻ തുടങ്ങുകയായിരുന്നു. സൈനബ ലോക്കോ പൈലറ്റിനെയും സ്റ്റേഷൻ മാസ്റ്ററെയും വിവരം അറിയിച്ചു. ഉടൻ തന്നെ ലോക്കോ പൈലറ്റും സ്റ്റേഷൻ മാസ്റ്ററും മെക്കാനിക്കൽ വിഭാഗവും എത്തി പാളത്തിലെ വിള്ളൽ ഒഴിവാക്കി. തുടർന്നാണ് പാഞ്ചർ ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടത്. സൈനബക്കുഞ്ഞിന്റെ സമയോചിതമായ ഇടപെടലിനെ ലോക്കോ പൈലറ്റും യാത്രക്കാരുമുൾപ്പടെയുള്ളവർ പ്രശംസിച്ചു.1996 മുതൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ പാർട്ട് ടൈം ശുചീകരണ തൊഴിലാളിയാണ് ഇടക്കുളങ്ങര സ്വദേശിയായ സൈനബക്കുഞ്ഞ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENBE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL