SignIn
Kerala Kaumudi Online
Friday, 23 October 2026 7.49 AM IST

ബേക്കറി ജീവനക്കാരനെ ആക്രമിച്ച പ്രതി അറസ്റ്റിൽ

pp

കുണ്ടറ: ബേക്കറി ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിലെ പ്രതിയെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം മയ്യനാട് മൊട്ടക്കുഴി തുണ്ടിൽ തെക്കതിൽ വീട്ടിൽ നിതീഷാണ് (36) പിടിയിലായത്.

പൊലീസ് പറയുന്നത്: 27ന് കണ്ണനല്ലൂർ ജംഗഷനിൽ പ്രവർത്തിക്കുന്ന ഷാൻ ബേക്കറി ജീവനക്കാരൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ പ്രതി നിതീഷ് ചില്ലറയുണ്ടോയെന്ന് ചോദിച്ച് ജീവനക്കാരനെ സമീപിച്ചു. ചില്ലറയില്ലയെന്ന് പറഞ്ഞതോടെ ആക്രമിച്ചു. തുടർന്ന് പോക്കറ്റിലുണ്ടായിരുന്ന പണം കവർന്ന് പ്രതി കടന്നുകളഞ്ഞു. ബേക്കറി ജീവനക്കാരൻ കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ പ്രതി നിരവധി കേസുകളിലെ പ്രതിയാണെന്ന് കണ്ടെത്തി. മയ്യനാട് ജംഗഷനിലെ ഒാട്ടോറിക്ഷ തൊഴിലാളിയാണ്. എസ.ഐമാരായ വിപിൻ, ഹരി സോമൻ, സി.പി.ഒമാരായ പ്രജീഷ്, ഹുസൈൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL