SignIn
Kerala Kaumudi Online
Friday, 23 October 2026 7.49 AM IST

ചവറ എ. ബാലചന്ദ്രൻ സ്‌മൃതി കവിത അവാർഡ്

കൊല്ലം: ചവറ എ. ബാലചന്ദ്രൻ സ്‌മൃതി അവാർഡിന് കവിതകൾ ക്ഷണിച്ചു. ബി.സി ക്രിയേറ്റീവ് സെന്റർ അഞ്ചാമത് വാർഷികത്തോടനുബന്ധിച്ചാണ് പുരസ്‌കാരം നൽകുന്നത്. ഏപ്രിൽ 6 ന് നടക്കുന്ന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.

2024ൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള കവിതാസമാഹാരമാണ് പരിഗണിക്കുക. വിവർത്തനങ്ങൾ വേണ്ട. പ്രസാധകർക്കും വായനക്കാർക്കും പുസ്‌തകങ്ങൾ അയയ്ക്കാം. 10,001 രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പുസ്‌തകങ്ങൾ അയയ്ക്കേണ്ട വിലാസം: സെക്രട്ടറി ബി.സി ക്രിയേറ്റീവ് സെന്റർ മുകുന്ദപുരം പി.ഒ, ചവറ, കൊല്ലം- 691585. പുസ്‌തകങ്ങൾ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28. ബി.സി.ക്രിയേറ്റീവ് സെന്റർ പ്രസിഡന്റ് എഫ്. ജോർജ്ജ് സെക്രട്ടറി, പ്രമോദ്‌കുമാർ.അജേഷ്‌ചന്ദ്രൻ, അഖിൽരാജ്, ദീപകുമാർ എന്നിവ‌ർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL