ഓടനാവട്ടം: യാത്രക്കാരുമായി വന്ന ബസിൽ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ലോറി ഇടിച്ച് യാത്രക്കാർക്ക് പരിക്ക്. കഴിഞ്ഞ ദിവസം പകൽ 12.30ന് നെല്ലിക്കുന്നം കോഴിപ്പാലം വളവിലായിരുന്നു സംഭവം. ഒരു കൈകുഞ്ഞും ഗർഭിണിയുമുൾപ്പടെ പരുക്കേറ്റ ഒൻപതോളം പേരെ കൊട്ടാരക്കര താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതുവഴി വന്ന കേരളകൗമുദി വാഹനത്തിലും ഒപ്പമുണ്ടായിരുന്ന വാഹനങ്ങളിലുമാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഓയൂരിൽ നിന്ന് കൊട്ടാരക്കരക്ക് വന്ന സ്വകാര്യ ബസിലേക്കാണ് ലോറിയുടെ പിൻ ഭാഗം നിയന്ത്രണം വിട്ട് വന്നിടിച്ചത്. മറ്റൊരു ചെറു വാഹനത്തെ രക്ഷിക്കാനായി ലോറി സഡൻബ്രേക്ക് ചെയ്തതാണ് നിയന്ത്രണം വിടാൻ കാരണമായത്. ലോറി സമീപത്തുള്ള സ്വകാര്യ മതിലിൽ ഇടിച്ച് നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |