പോരുവഴി: കേരള നോളജ് ഇക്കോണമി മിഷൻ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആദ്യത്തെ ജോബ് സ്റ്റേഷൻ കുന്നത്തൂർ നിയോജക മണ്ഡലം കേന്ദ്രീകരിച്ചു ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജോബ് സ്റ്റേഷൻ ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ അദ്ധ്യക്ഷനായി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പുഷ്പകുമാരി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിനു മംഗലത്ത്, വർഗീസ് തരകൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി. രതീഷ്, എസ്.ഷീജ, കെ.സനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തുണ്ടിൽ നൗഷാദ്, എൻ.പങ്കജാക്ഷൻ, ലതാ രവി, അഡ്വ.അൻസാർ ഷാഫി, രാജി രാമചന്ദ്രൻ, രാജി , ഗീതാകുമാരി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ചന്ദ്രബാബു, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശങ്കർ, കേരള നോളജ് ഇക്കോണമി മിഷൻ പ്രതിനിധികളായ വൈശാഖ്, സനൽ കുമാർ, പ്രദീപ്, ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി അംബാസിഡർമാർ, സി.ഡി.എസ് ചെയർപേഴ്സൺമാർ, സി.ഡി.എസ് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |