കരുനാഗപ്പള്ളി: എ.ഐ.എസ് .എഫ് കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കെന്നഡി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ മുൻ മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശൻ അദ്ധ്യക്ഷനായി. പി.എസ്.സുപാൽ എം.എൽ.എ, അഡ്വ.എം.എസ്.താര, എ.മന്മഥൻനായർ, എ.അധിൻ, ടി.എസ്.നിധീഷ്, ബിനു പട്ടേരി എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ ജഗത് ജീവൻലാലി സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം എസ്.സുജിത്ത് കുമാർ നന്ദിയും പറഞ്ഞു. രാവിലെ 10ന് ശ്രീജിത്ത് സുദർശനൻ പതാക ഉയർത്തിയോടെ സമ്മേളന നടപടികൾ ആരംഭിച്ചു. ജില്ലയിലെ മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 317 വിദ്യാർത്ഥി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. വൈകിട്ട് 5ന് കരോട്ട് ജംഗ്ഷനിൽ സംഘടിപ്പിച്ച വിദ്യാർത്ഥി സംഗമം അജിത് കൊളാടി ഉദ്ഘാടനം ചെയ്തു. അഡ്വ.എം.എസ്.താര അദ്ധ്യക്ഷയായി. ആർ.എസ്.രാഹുൽ രാജ്, അഡ്വ.സാം.കെ.ഡാനിയൽ ഐ.ഷിഹാബ്, എസ്.വിനോദ്കുമാർ, പടിപ്പുര ലത്തീഫ്, എന്നിവർ സംസാരിച്ചു. ജോബിൻ ജേക്കബ്ബ് സ്വാഗതവും യു.കണ്ണൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |