കൊല്ലം: കശുഅണ്ടി വ്യവസായം സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ സാമ്പത്തിക പാക്കേജ് അനുവദിക്കുക, ബാങ്കുകളുടെ വ്യവസായത്തോടുള്ള അവഗണന അവസാനിപ്പിക്കുക, ഇ.പി.എഫ് മിനിമം പെൻഷൻ 3000 രൂപയാക്കുക, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജ് പൂർണമായും നടപ്പാക്കുക, കോർപ്പറേഷൻ, കാപ്പെക്‌സ് ഫാക്ടറികളിൽ 200 തൊഴിൽ ദിനങ്ങൾ നൽകുക, അടച്ചിട്ട ഫാക്ടറികൾ തുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കാഷ്യു വർക്കേഴ്‌സ് സെന്ററിന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 11ന് കൊല്ലം ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ കശുഅണ്ടി തൊഴിലാളികൾ ധർണ നടത്തും. കാഷ്യു സെന്റർ വൈസ് പ്രസിഡന്റ് ജെ.രാമാനുജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബി.തുളസീധരകുറുപ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ.ഗുരുദാസൻ, ജെ.മേഴ്‌സികുട്ടിഅമ്മ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |