
കുണ്ടറ: ഇന്ത്യയുടെ മതേതരത്വത്തിനായി രക്തസാക്ഷിത്വം വരിച്ച ധീരനായ മഹാത്മാവാണ് ഗാന്ധിജിയെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ. രാജ്യം നേരിടുന്ന വർഗീയതയ്ക്കും ഫാസിസത്തിനും ഏക പ്രതിരോധം ഗാന്ധിസമാണ്. കോൺഗ്രസ് പ്രസിഡന്റായി നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുണ്ടറ മണ്ഡലത്തിലെ പുലിപ്ര അഞ്ചാം വാർഡിൽ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് വാർഡ് പ്രസിഡന്റ് ജുബ്ബു ജോൺ അദ്ധ്യക്ഷനായി. യു.ഡി.എഫ് കുണ്ടറ നിയോജകമണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം, ഡി.സി.സി നിർവാഹ സമിതിയംഗം കെ.ബാബുരാജൻ, ബ്ലോക്ക് പ്രസിഡന്റ് രാജു.ഡി.പണിക്കർ, മണ്ഡലം പ്രസിഡന്റ് ജി.വിനോദ് കുമാർ, ജോർജ് വർഗീസ്, ആർ.സന്തോഷ് കുമാർ, ടി.ബിനു, കെ.ഉഷ, ടി.രാധാകൃഷ്ണപിള്ള, ബാബു വാഴവിള, ഷാജി കുമാർ തുടങ്ങിയവർ സംസാരിച്ചു. 401ാം സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് പി.പി.മാമച്ചൻ, മഹിളാ കോൺഗ്രസ് സംസ്ഥാന തലത്തിൽ നടത്തിയ ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ദേവിക തുടങ്ങിയവരെ യോഗത്തിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |