SignIn
Kerala Kaumudi Online
Friday, 23 October 2026 8.21 AM IST

കെ.എസ്.എസ്.പി.യു പെരിനാട് യൂണിറ്റ് വാർഷികം

pp

കുണ്ടറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പെരിനാട് യൂണിറ്റ് വാർഷികം കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ.അജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.പ്രേംകുമാർ അദ്ധ്യക്ഷനായി. കെ.എസ്.എസ്.പി.യു ജില്ലാ കമ്മിറ്റി അംഗം ജി.രാമചന്ദ്രൻ പിള്ള സംഘടനാ റിപ്പോർട്ടും സെക്രട്ടറി എം.എസ്.നഹാസ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ചടങ്ങിൽ

ഡോ. നിമിഷയെയും യൂണിറ്റ് അംഗങ്ങളായ കലാകാരന്മാരെയും ആദരിച്ചു. ചിറ്റുമല ബ്ളോക്ക് സെക്രട്ടറി ജി.രാധാകൃഷ്ണൻ, ശിവൻ വേളിക്കാട്,എൽ.ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. പി.പ്രസന്ന സ്വാഗതവും എം.സുധ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ജി.ശ്രീനിവാസൻ (പ്രസിഡന്റ്), എം.എസ്.നഹാസ് (സെക്രട്ടറി), കെ.എൽ.ഐസക് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL