SignIn
Kerala Kaumudi Online
Friday, 23 October 2026 11.21 AM IST

അങ്കണവാടി കുട്ടികൾക്ക് കളറിംഗ് മത്സരം

ddd

തെക്കുംഭാഗം :ചവറ തെക്കുംഭാഗം പഞ്ചായത്തിലെ അങ്കണവാടികളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് പൂമ്പാറ്റ 2025 എന്ന പേരിൽ ചവറ സൗത്ത് ലക്ഷ്മി വിലാസം ഗവ.എൽ.പി.എസിൽ കളറിംഗ് മത്സരം നടത്തി. ചവറ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.കെ.അനിത ഉദ്ഘാടനം ചെയ്തു. ഡോ.കെ.എസ്.വൈഷ്ണവി അദ്ധ്യക്ഷയായി. തെക്കുംഭാഗം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അപർണ രാജഗോപാൽ, വാർഡ് മെമ്പർ സിന്ധുമോൾ, ബി.കെ.വിനോദ്, രാജേഷ്. ഘോഷ് എന്നിവർ സംസാരിച്ചു. എച്ച്.എം പി.ജലജ സ്വാഗതവും സീനിയർ അദ്ധ്യാപിക പ്രഭ ജോസഫ് നന്ദിയും പറഞ്ഞു. കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. അങ്കണവാടി അദ്ധ്യാപികമാരെ ചടങ്ങിൽ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL