
കൊല്ലം: കടൽ ഖനനത്തിൽ നിന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെയും നേതൃത്വത്തിൽ കൊല്ലം പോർട്ടിലേക്ക് 5ന് രാവിലെ 10ന് പ്രതിഷേധ മാർച്ചും ധർണയും നടത്തും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ ധർണ ഉദ്ഘാടനം ചെയ്യും. മാർച്ചിന്റെ വിജയത്തിനായി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി.ലീലാകൃഷ്ണൻ, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളായ പി.ജർമ്മിയാസ്, കെ.ബേബിസൺ, എസ്.വിപിനചന്ദ്രൻ, എൻ.ഉണ്ണിക്കൃഷ്ണൻ, കെ.ആർ.വി.സഹജൻ, അൻസർ അസീസ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എസ്.എഫ്.യേശുദാസൻ, ഡി.ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ്, പാലത്തറ രാജീവ്, മേച്ചേഴത്ത് ഗിരീഷ്, നോൾഡ്, ജോസ്, മരിയാൻ, ജി.യേശുദാസൻ, കെ.സുഭഗൻ, എഫ്.അലക്സാണ്ടർ, പി.ലിസ്റ്റൺ, അൽഫോൺസ് ഫിലിപ്പ്, ഗ്രേസി എഡ്ഗർ, പുഷ്പരാജൻ, റീന നന്ദിനി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |