കൊല്ലം: പീഡനക്കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നനടത്തി. ചാണകവെള്ളം തളിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രകടനം എം.എൽ.എ ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഹസ്‌ന അർഷാദ് അദ്ധ്യക്ഷയായി. നേതാക്കളായ ഫൈസൽ കുളപ്പാടം, അസൈൻ പള്ളിമുക്ക്, ശരത് മോഹൻ, നവാസ് റഷാദി, ഓ.ബി.രാജേഷ്, ആഷിക് ബൈജു, നജ്മൽ റഹ്മാൻ, ബിനോയിഷാനൂർ, അർഷാദ് മുതിരപ്പറമ്പ്, അജ്മൽ പള്ളിമുക്ക്, ഷമീർ ചാത്തിനാംകുളം, രമേഷ് കടപ്പാക്കട, മിഥുൻ കടപ്പാക്കട, സുമേഷ് അനിയൻകുഞ്ഞ്, ഉനൈസ് പനയം, അജു ചിന്നക്കട, സുദർശൻ ബാബു, നിസാം മുളങ്കാടകം, അതുൽ കുണ്ടറ, ജയൻ പേരൂർ, സെയ്ദലി ഇരവിപുരം തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |