
ഇരവിപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ഇരവിപുരം മേഖലാ സമ്മേളനം വാളത്തുങ്കൽ എൻ.എസ്.എസ് കരയോഗം ഹാളിൽ ജില്ലാ സെക്രട്ടറി കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി.ബി.രവികുമാർ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ജി.വിജയകുമാർ സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി എസ്.രഞ്ജിത്ത് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. മുഖത്തല ബ്ലോക്ക് സെക്രട്ടറി എൻ.ഗോപിനാഥൻ, ജില്ലാ കമ്മിറ്റി അംഗം ബേയ്സിൽ ജോസഫ്, വി.സലിം ബാബു, എൻ.അപ്പുക്കുട്ടൻ നായർ, എസ്.മധു, എൻ.ജി.ഷാജി, ചന്ദ്രശേഖരൻ പിള്ള, വസന്തകുമാരി, പരമേശ്വരൻ പിള്ള, തങ്കലക്ഷ്മി എന്നിവർ സംസാരിച്ചു. വരണാധികാരി പി.വിക്രമൻ പിള്ള തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ഭാരവാഹികളായി എസ്.രഞ്ജിത്ത് (സെക്രട്ടറി), ജിബി രവികുമാർ (പ്രസിഡന്റ്), എ.താഹക്കുട്ടി (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |