SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

പുത്തൂർ സ്കൂളിൽ സർഗോത്സവം

photo

പുത്തൂർ: പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വാർഷികാഘോഷം, പഠനോത്സവം, എൻഡോവ്മെന്റ് വിതരണം, യാത്രയയപ്പ് സമ്മേളനം എന്നിവയടങ്ങുന്ന സർഗോത്സവം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷങ്ങൾ ഗായികയും മജീഷ്യനുമായ ഡോ.എം.എസ്.മാളവിക ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി.എസ്.ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കോട്ടയ്ക്കൽ രാജപ്പൻ, പ്രഥമാദ്ധ്യാപിക എസ്.ലിനി, പ്രിൻസിപ്പൽ ബീന കുഞ്ഞച്ചൻ, ബിജു പൂവക്കര, ആശാ രവി, എസ്.ശ്രീലത, എ.സി.അജയകുമാർ, കോട്ടാത്തല ശ്രീകുമാർ, കെ.ആർ.അമ്പിളി, ഡോ.അനിത, വിനിത ബിന്ദൻ, ബീന അലക്സ്, മോഹനൻ പിള്ള എന്നിവർ സംസാരിച്ചു. മികവുകാട്ടിയ വിദ്യാർത്ഥി പ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പലടക്കമുള്ള അദ്ധ്യാപകരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ഡോ.എം.എസ്. മാളവികയുടെ മാജിക്കും ഗാനാലാപനവും ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL