SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി പിടിയിൽ

sanoj

ചവറ: പൊലീസ് ഉദ്യോഗസ്ഥനെ അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പന്മന ആക്കൽ സ്വദേശി സനൂജിനെയാണ് (43) ചവറ പൊലീസ് പിടികൂടിയത്. ചവറ കൺട്രോൾ റൂം വാഹനത്തിലെ അസിസ്റ്റൻഡ് സബ് ഇൻസ്പെക്ടറായ അസീമിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പന്മന ആക്കൽ ക്ഷേത്രത്തിലെ ഡ്യൂട്ടിക്കിടെ ഗാനമേള നടക്കുന്ന സ്ഥലത്ത് നിന്ന് പ്രതി പരസ്യമായി തെറി വിളിക്കുന്നത് പൊലീസ് ചോദ്യം ചെയ്തിരുന്നു.ഇതിനിടെ പ്രകോപിതനായ പ്രതി എ.എസ്.ഐ അസീമിനെ അസഭ്യം വിളിച്ച് കൊണ്ട് നടുവിന് ചവിട്ടി താഴെ ഇട്ട് പുറത്ത് കയറി ഇരുന്ന് അക്രമിക്കുകയായിരുന്നു. ഇതിനിടെ കുഴഞ്ഞ് വീണ അസീമിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചവറ എസ്.ഐ അനീഷ് കുമാർ,എ.എസ്‌.ഐ വസന്തൻ,സി.പി.ഒ മാരായ ബിജിലാൽ,ഗിരീഷ്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL