SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

എൻ.എസ് ആശുപത്രിയിൽ സൗജന്യ കാൻസർ സ്‌ക്രീനിംഗ് ക്യാമ്പ്

കൊല്ലം: ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി എൻ.എസ് സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മയ്യനാട് റീജിയണൽ കോ ഓപ്പറേറ്റീവ് ബാങ്കും മയ്യാനാട് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് സൗജന്യ കാൻസർ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 4ന് രാവിലെ 9.30ന് മയ്യനാട് റീജിയണൽ കോഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ ആരംഭിക്കുന്ന ക്യാമ്പ്
എൻ.എസ് ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എൻ.എസ് ആശുപത്രി ഓങ്കോളജി ഡോക്ടർമാരായ ഡോ. ടീന രാജൻ, ഡോ. നിതിൻ രാജ്, ഡോ. അജയ് ശശിധർ എന്നിവർ നേതൃത്വം നൽകും. ഡോക്ടർമാർ നിർദ്ദേശിക്കുന്ന രോഗികൾക്ക് തുടർന്നുണ്ടാകുന്ന പരിശോധനകളിൽ ഇളവ് ഉണ്ടായിരിക്കും. മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ, മയ്യനാട് റീജിയണൽ കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എ.മാധവൻപിള്ള എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL