ഓയൂർ :വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് വികസനസെമിനാർ ഓയൂർ എൻ.വി.പി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ അദ്ധ്യക്ഷനായി.. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. റീന സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. ഏഴാം ധനകാര്യ ജോയിന്റ് കോർഡിനേറ്റർ ആയി നിയമിതനായ ബിനുൻ വാഹിദിനെ യോഗത്തിൽ ഡോ.പി .കെ .ഗോപൻ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ബിജു വികസനരേഖ അവതരിപ്പിച്ചു. യോഗത്തിൽ ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ജയന്തി ദേവി,സ്ഥിരം സമിതി അദ്ധ്യക്ഷ ജി.ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് അംഗം കരിങ്ങന്നൂർ സുഷമ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെ.അമ്പിളി, വട്ടപ്പാറ നിസാർ, ജോളി ജെയിംസ്, ജെസീന ജമീൽ, കെ.വിശാഖ്, കെ.ലിജി, ടി.കെ. ജ്യോതി ദാസ്, ഡി.രമേശ്,എ.കെ.മെഹരുനിസ്സ, ജൂബെറിയ ബീവി, സി.ഡി.എസ് ചെയർപേഴ്സൺ പി. അജിത കുമാരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. എസ് .വിമലചന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |