SignIn
Kerala Kaumudi Online
Friday, 23 October 2026 8.44 AM IST

പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും

കൊട്ടാരക്കര: വന്യമൃഗ ഭീഷണിക്കെതിരെ നടപടി എടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. പ്രതിഷേധ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ ഉദ്ഘാടനം ചെയ്തു. വനം വകുപ്പു മന്ത്രിയുടെ കോലംകത്തിച്ചുകൊണ്ടാണ് ഹരികുമാർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തത്. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് താമരക്കുടി വിജയകുമാർ അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ളോക്ക് പ്രസി‌ഡന്റ് ഡി.സി.സി എക്സിക്യുട്ടീവ് അംഗം ഓ.രാജൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുട്ടമ്പലം രഘു, ജില്ലാ സെക്രട്ടറിമാരായ അനിൽകുമാർ ചാലൂക്കോണം,കെ.ജി. ഉണ്ണിത്താൻ,

മഹേഷ് മാരൂർ, കോശി കെ.ജോൺ കലയപുരം ശിവൻപിള്ള, ശോഭ പ്രശാന്ത്, വേണു അവണൂർ, മൈലം റജി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL