
കൊല്ലം: എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പട്ടത്താനത്തെ വസതിയിലേക്ക് ബി.ജെ.പി കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കിളികൊല്ലൂർ മണ്ഡലം പ്രസിഡന്റ് സജു ഓട്ടുപുരയ്ക്കൽ അദ്ധ്യക്ഷനായി. യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം, ബി.ജെ.പി നേതാക്കളായ അയത്തിൽ അപ്പുക്കുട്ടൻ, അഭിഷേക് മുണ്ടയ്ക്കൽ, ഗീത, ബീന വിജയൻ, ബൈജു കൂനമ്പായിക്കുളം, മനു വിപിനൻ, പട്ടത്താനം ബാബു, ഗണേഷ്, ഷിബു, ക്ലാപ്പന മുഹമ്മദ് കുഞ്ഞ്, വിജയകുമാരി, പ്രിയങ്ക, ശ്രീജി തുടങ്ങിയവർ സംസാരിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |